കൊല്ലം: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുന്‍ എംഎല്‍യുമായിരുന്ന എ.യൂനുസ്കുഞ്ഞിന്റെ ജീവിതം തലമുറകള്‍ക്ക് പാഠമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ സംഘടിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
സാധാരണക്കാരനായി ജീവിച്ച് പടിപടിയായി ഉയര്‍ന്ന് ഉന്നതങ്ങളിലെത്തിയിട്ടും പിന്നിട്ട ജീവിതം അദ്ദേഹം മറന്നില്ല. സാധാരണക്കാരെ ചേര്‍ത്ത് പിടിച്ചു. അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും സഹായങ്ങളെത്തിക്കാനും അവസാന കാലം വരെയും ഊര്‍ജ്വലമായി പ്രവര്‍ത്തിച്ചു. ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ വലിയ അനുഭവമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം കൈവെക്കാത്ത രംഗങ്ങളില്ല. രാഷ്ടീയത്തിനതീതമായ സുഹൃത്ബബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മലപ്പുറം എംഎല്‍എ എന്ന നിലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂനുസ് കുഞ്ഞ് ഒരു സര്‍വകലാശാലയാണെന്ന് സി.പി.എ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ.ഇസ്മായില്‍ പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന സമീപനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം കൊടുത്ത് വിദ്യാസമ്പന്നരാക്കി മാറ്റുവാന്‍ യൂനുസ് കുഞ്ഞിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.അന്സാറുദിന് അധ്യക്ഷനായി. സുല്‍ഫീക്കര്‍ സലാം, എ.എ അസീസ്, നജീബ് കാന്തപുരം എംഎല്‍എ, സി.പി ബാവഹാജി, ബീമാപള്ളി റഷീദ്, കെ.എന്‍.എ ഖാദര്‍, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.സി രാജന്, കെ.ബേബിസണ്‍, നൗഷാദ് യൂനുസ്, എം.എ സലാം എന്നിവര്‍ പ്രസംഗിച്ചു.
എ.അബ്ദുല്‍ റഹുമാന്‍, വട്ടപ്പാറ നാസിമുദീന്, കെ.യു ബഷീര്‍, എ.ഫസിലുദീന്‍ ഹാജി, എം.എ കബീര്‍, വാഴയത്ത് ഇസ്മായില്‍, ഷാഹൂല്‍ ഹമീദ്, ദുനൂപ്കുട്ടി, തോപ്പില്‍ ജമാലുദീന്, വരവിള നവാസ്, പുന്നല എസ്.ഇബ്രാഹീംകുട്ടി, മുള്ളുകാട്ടില്‍ സാദിഖ്, എം.എം ജലീല്‍, ശിഹാബ് ആലൂക്ക, സിദീഖ് ഇളമ്പള്ളൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.