പരിപാടികളുടെ ഭാഗമായി നോർത്താംപ്റ്റണ്‍ യൂണിവേഴ്സിറ്റി, ബെക്കറ്റ്സ് പാർക്കിൽ വടംവലി, നാരങ്ങ സ്പൂണ്‍, തീറ്റമത്സരം തുടങ്ങിയ വിവിധതരം ഓണഘോഷ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് എലിസിയം പബ്ബിൽ വെച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപരിപാടികളും സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും പരിപാടികളിൽ പങ്കെടുത്തു. വിപുലമായ പായസവിതരണവും, കലാശകൊട്ടിനോടനുബന്ധിച്ചുള്ള ഡിജെയും ഓണാഘോഷത്തെ കൂടുതൽ സമൃദ്ധമാക്കി.
റിപ്പോർട്ട്: തോമസ് കെ.സി. ചാക്കോ