രാമപുരം: മാതാപിതാക്കളും അധ്യാപകരും പകര്‍ന്നുനല്‍കിയ ഹൃദയത്തിന്റെ വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥിയുടെയും ജീവിതപാതയില് വഴിവിളക്കായി പ്രശോഭിക്കുമെന്ന് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. രാമപുരം എസ്എച്ച് ഗേള്‍സ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സ്മിത അലക്സ്, എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ ഗ്രേസ് മുണ്ടപ്ലാക്കല്‍, ഗ്രാമപഞ്ചായത്ത് മെംബര്‍ ലിസമ്മ മത്തച്ചന്, രാമപുരം എഇഒ കെ.കെ. ജോസഫ്, പിടിഎ പ്രസിഡന്റ് പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.