പാലാ: സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ചു നഴ്സിംഗ് കോളജുകള്‍ തുടങ്ങാനുള്ള തീരുമാനം പാലായ്ക്കും ഗുണം ചെയ്തേക്കും. കേന്ദ്രസര്‍ക്കാരും ബജറ്റില്‍ നഴ്സിംഗ് കോളജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ 341 കിടക്ക സൗകര്യമാണ് ഉള്ളത്. മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കിടക്ക സൗകര്യമുള്ള ജില്ലയിലെ എക സര്‍ക്കാര്‍ ആശുപത്രിയാണ് പാലാ ജനറല്‍ ആശുപത്രി. ക്ലിനിക്കല്‍ സൗകര്യങ്ങള്‍ക്കു പുറമെ നിരവധി നവീനമായ പുതിയ കെട്ടിട സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ നിരവധിയായ സ്പെഷാലിറ്റി ചികിത്സാ വിഭാഗങ്ങള്‍ ഉള്ളതും അനുകൂലമാണ്.
ഓങ്കോളജി വിഭാഗമുള്ളതും പാലാ ജനറല്‍ ആശുപത്രിക്കു പരിഗണനയാകും. വിദ്യാര്‍ഥികള്‍ക്കു ചുരുങ്ങിയ ഫീസ് നല്കി നഴ്സിംഗ് പഠിക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. എല്ലാ ക്ലിനിക്കല്‍ സൗകര്യങ്ങളും ക്ലാസ് മുറികള്‍ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളും ഉള്ള പാലാ ജനറല്‍ ആശുപത്രിയില്‍ നഴ്സിംഗ് പഠനം തുടങ്ങാൻ ഏറ്റവും അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സണ്‍ മാന്തോട്ടം പറഞ്ഞു. പാലായില്‍ നഴ്സിംഗ് കോളജ് എത്തിക്കാൻ ശ്രമങ്ങള്‍ നടത്തുമെന്നും ജോസ് കെ. മാണി എംപിയും അറിയിച്ചു.