കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ റവന്യു കം ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോംപ്ലക്സിന് എട്ടു കോടി രൂപ ബജറ്റിൽ അനുവദിച്ചു. അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെകൂടി പശ്ചാത്തലത്തിലാണ് റവന്യുവിനൊപ്പം ഡിസാസ്റ്റർ മാനേജ്മെന്റിനുകൂടി കെട്ടിടം നിർമിക്കുന്നത്. പഴയ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളുടെ സ്ഥാനത്താണ് നിർമാണം.
പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കാനായി വിട്ടുനൽകിയ ശേഷമുള്ള 36 സെന്റ് വരുന്ന സ്ഥലം ഇതിനായി വിനിയോഗിക്കാനാണു തീരുമാനം. അഞ്ചുനില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ പ്ലാനും രൂപരേഖയും മാസങ്ങൾക്കു മുന്‍പു തന്നെ സർക്കാരിനു സമർപ്പിച്ചിരുന്നതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു.
പുതിയ കെട്ടിടം നിർമിച്ച ശേഷം നിലവിൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസ് അടക്കമുള്ള റവന്യുവിന്റെ എല്ലാ വിഭാഗങ്ങളും ഇവിടേക്കു മാറ്റും. ദുരന്തനിവാരണ വിഭാഗത്തിനായി പുതിയ കെട്ടിടത്തിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും.
ദുരന്തനിവാരണ ഉപകരണങ്ങൾ സൂക്ഷിക്കാനും ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം നൽകാനും ഇവിടെ സൗകര്യം ഒരുക്കും. ഓഡിറ്റോറിയം അടക്കമുൾക്കൊള്ളുന്നതാണ് നിർദിഷ്ട റവന്യൂ കം ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോംപ്ലക്സിന്റെ രൂപരേഖ.
റവന്യു, കായിക, റോഡ്
പദ്ധതികൾക്ക് തുക
സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ വിവിധ റവന്യൂ, കായിക, റോഡ് നിർമാണങ്ങൾക്കു തുക അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. റവന്യൂ സമുച്ചയം കൂടാതെ, പുളിക്കല്‍കവലയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു മൂന്നു കോടി, കറുകച്ചാല്‍ ഗുരുമന്ദിരം ബൈപാസ് റോഡിനു നാലു കോടി എന്നിങ്ങനെ തുക അനുവദിച്ചു. ധനമന്ത്രിയുടെ നിര്‍ദേശപ്രകാരം 20 പദ്ധതികളുടെ പട്ടികയാണ് സമര്‍പ്പിച്ചിരുന്നത്. അതില്‍ തുക അനുവദിച്ചിട്ടുള്ള മൂന്നെണ്ണമൊഴികെയുള്ളവ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സാന്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ചു ഈ പദ്ധതികൾക്കും തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ.
ബജറ്റിൽ
ഉൾക്കൊള്ളിച്ചിട്ടുള്ള
പദ്ധതികൾ
പൊൻകുന്നം-കപ്പാട് കഴിക്കാട്ടുപടി-തന്പലക്കാട്-മാന്തറ റോഡ്, കപ്പാട്-എലിക്കുളം റോഡ്, പതിനഞ്ചാംമൈൽ കെകെ റോഡ്-ഇളങ്ങുളം റോഡ്, പത്തൊന്‍പതാംമൈൽ കെകെ റോഡ്-ചിറക്കടവ് റോഡ്, ചാരുവേലി-പൂവത്തോലി-വലിയാംതോട്ടം-കറിക്കാട്ടൂർ കൊവേന്തപ്പടി-കൂരക്കുളം റോഡ്, വാകമൂട്-വട്ടപ്പാറ-കുന്പിക്കാപ്പുഴ-കാവനാൽകടവ്-നെടുങ്കുന്നം റോഡ്, പന്ത്രണ്ടാംമൈൽ-നെടുങ്കുന്നം-ചെട്ടിമുക്ക്-മൈലാടി-കലവറ-കണ്ണൻചിറ റോഡ്, ഇളപ്പുങ്കൽ-ഇടപ്പള്ളി റോഡ്, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പുതിയ പേവാർഡ് കെട്ടിടം നിർമാണം, ഡൊമിനിക് തൊമ്മൻ റോഡ്, പനച്ചേപ്പള്ളി റോഡ്, മീനടം-തൊമ്മച്ചേരി റോഡ്, മാലം-മാന്തുരുത്തി-തൈപ്പറന്പ് റോഡ്, മൂലേപ്ലാവ്-പൗവത്തുകവല റോഡ്, മണിമല-വള്ളംചിറ-കോട്ടാങ്ങൽ റോഡ്, കറുകച്ചാൽ-മണിമല റോഡ് വീതി കൂട്ടൽ, ചാമംപതാൽ-കാനം റോഡ്, കാഞ്ഞിരപ്പാറ കാനം റോഡ്, കാനം-പത്തനാട് റോഡ്, കറുകച്ചാൽ, കാഞ്ഞിരപ്പള്ളി ബിആർസികൾ ഭിന്നശേഷി, ഓട്ടിസം കുട്ടികൾക്കുള്ള പുനരധിവാസ സെന്ററുകളാക്കി മാറ്റുന്നതിന് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ അഡ്മിനിസ്ട്രേഷൻ കം ഡയാലിസിസ് യൂണിറ്റ് ബ്ലോക്ക് പുതിയ കെട്ടിടം, കറുകച്ചാൽ മിനിസിവിൽ സ്റ്റേഷൻ, കൂത്രപ്പള്ളി-കൊല്ലൂര്‍ റോഡ്, കൊച്ചുപറന്പ്-ശാന്തിപുരം റോഡ്, കൂനംവേങ്ങ-കുന്നന്താനം റോഡ്, ഏഴാംമൈൽ-സിഡബ്ല്യു റോഡ്, നെടുങ്ങാടപ്പള്ളി റോഡ് തുടങ്ങിയവയാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പദ്ധതികൾ.