ചെറുവത്തൂര്‍: ചെറുവത്തൂരില്‍ നടക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അഗ്രി ഫെസ്റ്റ് നാളെ വൈകുന്നേരം അഞ്ചിന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം മാസ്റ്റര്‍ ശ്രീപദ് (മാളികപ്പുറം ഫെയിം) വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയാകും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി 11 വരെയാണ് ഫെസ്റ്റ് നടക്കുക. എല്ലാ ദിവസവും രാത്രി ഏഴിന് കലാ പരിപാടികളും അരങ്ങിലെത്തും. കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണണനത്തിനുമൊപ്പം ഉല്ലാസത്തിനായുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റില്‍ ഒരുക്കും. 14ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം തദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും.