തയ്യേനി: ലൂര്‍ദ് മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരാനാളാഘോഷങ്ങള്ക്ക് വികാരി ഫാ.ഐസക് മറ്റത്തില്‍ കൊടിയേറ്റി. ഇന്നുമുതല്‍ 10 വരെ തീയതികളില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സെബാസ്റ്റ്യന്‍ പുതുപ്പള്ളില്‍, ഫാ.രഞ്ജിത്ത് പെരുമ്പള്ളിക്കുന്നേല്‍, ഫാ.പോള്‍ തട്ടുപറമ്പില്‍, ഫാ.കുര്യാക്കോസ് പന്തല്ലൂപറമ്പില്‍, ഫാ.സെബാസ്റ്റ്യന്‍ തൊട്ടിയില്‍, ഫാ.റോജി കഴുകനോലില്, ഫാ.ആന്റണി പരതേപതിക്കല്‍, ഫാ.മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11 ന് വൈകുന്നേരം നാലിന് തിരുനാള്‍ റാസ കുര്‍ബാന - ചാവറഗിരി വികാരി ഫാ. മാത്യു കുന്നേല്‍ . വൈകുന്നേരം 6.30 ന് കലാസന്ധ്യ. 12 ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന - ഫാ.ജേക്കബ് കുറ്റിക്കാട്ടുകുന്നേല്‍. 6.30 ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 7.30 ന് തിരുനാള്‍ സന്ദേശം - റവ.ഡോ.ടോം ഓലിക്കരോട്ട്. സമാപനാശീര്‍വാദം.