പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ ഫാമിൽ നിന്ന് പന്നിപ്പനി ബാധിച്ച 94 പന്നികളെ ദയാവധം ചെയ്ത സംഭവത്തിൽ കർഷകൻ രാജു ടി. കോരണംതോട്ടത്തിലിന് 6,33,200 രൂപ നഷ്ടപരിഹാരം നൽകി. കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. ജെ. ലേഖ തുക കൈമാറി. എഡിസിപി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി.വി. ജയമോഹനൻ, ആർഡിഡിഎൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.വി. ബാലഗോപാൽ, പേരാവൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. കിരൺ വിശ്വനാഥ്, സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ. പദ്മരാജ്, ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. സി. ഭവ്യ പങ്കെടുത്തു.