കൊളക്കാട്: കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ് കൂളിൽ ഹൈസ്കൂൾ വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. പോൾ വള്ളോപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ചടങ്ങിൽ കെട്ടിട നിർമാണത്തിനായി നേതൃത്വം നൽകിയവരെ ആദരിച്ചു.
ഫൊറോന വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട്, പാരിഷ് കോ-ഓർഡിനേറ്റർ ടോമി ആയിലൂകുന്നേൽ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,
സ്കൂൾ പ്രിൻസിപ്പൽ എം.സി. റോസ, സ്കൂൾ മുഖ്യാധ്യാപിക സോളി തോമസ്, സാബു പൂവത്തിങ്കൽതാഴത്ത്, സപിടിഎ പ്രസിഡന്റ് ജോളി മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.