പയ്യാവൂർ: നെല്ലിക്കുറ്റി സ്വിമ്മിംഗ് ആൻഡ് സ്പോർട്സ് അക്കാദമിയിലേക്ക് 2023-24 വർഷത്തേക്കുള്ള നീന്തൽ താരങ്ങളെ തെരഞ്ഞെടുക്കുന്നു.
നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് നാളെ രാവിലെ 10 ന് നെല്ലിക്കുറ്റി സ്വിമ്മിംഗ് പൂളിൽ വച്ച് നടക്കുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. സെലക്ഷന് വരുന്ന കുട്ടികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്. ഫോൺ: 8921019154
നിർമല ഹയർ സെക്കൻഡറി
സ്കൂൾ വാർഷികം നാളെ
ചെമ്പേരി: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും ജൂബിലി സ്മാരക ബ്ലോക്കിന്റെ ശിലാസ്ഥാപനവും നാളെ ഉച്ചക്ക് 1.30 ന് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടക്കും. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അനുഗ്രഹ പ്രഭാഷണവും ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ മുഖ്യപ്രഭാഷണവും നടത്തും.