മാത്തില്‍: ഛത്തീസ്ഗഡിലെ നക്സലൈറ്റ് ആക്രമണത്തില്‍ നാരായണ്‍പൂര്‍ ജില്ലയിലെ ക്രൂസ്നര് വനമേഖലയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് എ.ബിജു കുമാറിന്റെ ചരമവാര്‍ഷിക അനുസ്മരണം ക്രൗണ്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വടശേരി പൂവ്വത്തിന് കീഴിലെ സ്മൃതി മണ്ഡപത്തില്‍ നടന്നു. പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രത്തിലെ സേനാംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. ചടങ്ങില്‍ ഡിഐജിപി പി.പി.പോളി പുഷ്പചക്രം അര്‍പ്പിച്ച് അനുസ്മരണ സന്ദേശം നല്കി.
കണ്ണൂര്‍ ടീം സോള്‍ജിയേഴ്സ് കൂട്ടായ്മയ്ക്ക് വേണ്ടിയും കണ്ണൂര്‍ സിആര്‍പിഎഫ് കൂട്ടായ്മക്ക് വേണ്ടിയും അഡ്മിന്‍സും അംഗങ്ങളും പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പങ്കജാക്ഷന് അധ്യക്ഷത വഹിച്ചു.
ഇന്‍സ്പെക്ടര്‍ പ്രശാന്ത്, വി.ഷിമോദ്, രമേശന് കാന, രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.അനുസ്മരണത്തിന്റെ ഭാഗമായി ഇന്നും നാളെയുമായി പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചിട്ടുണ്ട്.