പാലക്കാട്: കർണാടക മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജൂക്കേഷന്റെ ഭാഗമായ പ്രസന്ന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി റൂറൽ ക്യാന്പ് സംഘടിപ്പിച്ചു.
ക്യാന്പിന്റെ ഉദ്ഘാടനം ധോണിയിലുള്ള പിഎസ്എസ്പിയുടെ സ്റ്റാർട്ട് അനിമേഷൻ സെന്ററിൽ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ നിർവഹിച്ചു.
അകത്തേത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്് സ്റ്റഡീസ് ഡയറക്ടർ റവ.ഡോ. മാത്യു വാഴയിൽ, പിഎസ്എസ്പി അസിസ്റ്റന്റ്റ് ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ജനുവരി 27 വരെ നടന്ന ക്യാന്പിന്റെ ഭാഗമായി മലന്പുഴ കുടുംബാരോഗ്യ കേന്ദ്രം, ഉമ്മിണി ഹൈസ്കൂൾ, അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, മലന്പുഴ കൃപാസദൻ, അകത്തേത്തറ ഗ്രാമപഞ്ചായത്ത് എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ശ്രമദാനം, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.
കേരളത്തിലെ പ്രാഥമിക ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ സ്വയം ഭരണ മേഖലകളെക്കുറിച്ച് മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി നെതർലന്റിലെ മാസ്ട്രിച്ച് സർവകലാശാലയിലെ 10 വിദ്യാർഥികൾ ഉൾപ്പെടെ 39 പേരാണ് ക്യാന്പിൽ പങ്കെടുത്തത്.
പ്രസന്ന സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് അധ്യാപകരായ പ്രഫ. ഐഡ ഡിസൂസ, പ്രഫ. അൽറിക്ക് ഡിസൂസ എന്നിവർ ക്യാന്പിനു നേതൃത്വം നൽകി. പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് ആണ് ക്യാന്പിന്റെ ഏകോപനം നടത്തിയത്.