കോഴിക്കോട്: മൊകവൂര്‍ കുനിമ്മല്‍ താഴത്ത് അടിപ്പാത നിര്‍മിക്കുന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തില്‍ നിയമപരമായ നടപടികളിലേക്കു നീങ്ങാന്‍ ജനകീയ സമിതി.
കഴിഞ്ഞ ജൂലായ് മാസത്തില്‍ അഞ്ചു റസിഡന്റ്സ് അസോസിയേഷനുകള്‍ക്ക് പ്രാതിനിധ്യമുള്ള ജനകീയ സമിതി രുപീകരിച്ച് നാട്ടുകാര്‍ സമരത്തിലാണ്. ധര്‍ണയും ഉപവാസ സമരവുമെല്ലാം സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.
അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്ന പരിഹാരത്തിനു നീക്കമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മൊകവൂര്‍ പ്രദേശത്തെ രണ്ടായി കീറിമുറിച്ചാണ് ദേശീയപാത 66 കടന്നുപോകുന്നത്. കുനിമ്മല്‍താഴം ജംഗ്ഷനു സമീപം താമസിക്കുന്നവര്‍ക്ക് പേടിസ്വപ്നമാണ് ഈ പാത.
രണ്ടുവരിയിലൂടെ ഗതാഗതം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ഇപ്പോള്‍ നാലുവരി പാതയാക്കാനുള്ള പ്രവൃത്തി നടന്നുവരികയാണ്. പുതിയ പാത തുറക്കുന്നതോടെ പാത ക്രോസ് ചെയ്തുള്ള ഗതാഗതം പുര്‍ണമായും സ്തംഭിക്കും. ബസ് സര്‍വീസ് നിലയ്ക്കും. പൂനൂര്‍പുഴ വടക്കുകിഴക്കും ദേശീയപാത പടിഞ്ഞാറുമായി അതിരടയാളമുള്ള അഞ്ചു റെസിഡന്റ്സ് അസോസിയേഷനുകളിലായി രണ്ടായിരത്തോളം പേര് തിങ്ങി പാര്‍ക്കുന്ന പ്രദേശമാണിത്. ദെെനംദിന ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഈ ജംഗ്ഷന് ക്രോസ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ പ്രദേശത്ത് ബസ് സര്‍വീസുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്ക് കോഴിക്കോട് നഗരവുമായി ബന്ധപ്പെടുന്നവര്‍ക്കും ഏറ്റവും അടുത്ത മാര്‍ക്കറ്റായ കുണ്ടുപറമ്പിലേക്കു അവശ്യവസ്തുക്കള്‍ക്കായി പോകുന്നവര്‍ക്കും മുന്നില്‍ ഈ പാത എന്നെന്നേക്കുമായി കൊട്ടിയടക്കുമെന്ന ഭീഷണി നിലനില്ക്കുന്നു.
ഇതുവഴിയുള്ള ബസ് ഗതാഗതം ഇപ്പോള്‍ തന്നെ നിലച്ചുകഴിഞ്ഞുവെന്ന് സമതി ചെയര്മാന് പി.ചന്തു, കണ്‍വീനര്‍ അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.