+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ബി​ളിനെ അവഹേളിച്ച സംഭവം ദൗ​ർ​ഭാ​ഗ്യ​ക​രം: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി

മാ​ന​ന്ത​വാ​ടി: ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ബൈ​ബി​ളി​നെ അ​വ​ഹേ​ളി​ക്കു​ക​യും എ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കാ​സ​
ബൈ​ബി​ളിനെ അവഹേളിച്ച സംഭവം  ദൗ​ർ​ഭാ​ഗ്യ​ക​രം: കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി
മാ​ന​ന്ത​വാ​ടി: ക്രൈ​സ്ത​വ​രു​ടെ വി​ശു​ദ്ധ ഗ്ര​ന്ഥ​മാ​യ ബൈ​ബി​ളി​നെ അ​വ​ഹേ​ളി​ക്കു​ക​യും എ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ വ്യ​ക്തി പ്ര​ബു​ദ്ധ കേ​ര​ള​ത്തി​ന്‍റെ മ​ത സാ​ഹോ​ദ​ര്യ പൈ​തൃ​ക​ത്തി​ന് ക​ള​ങ്കം വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​വാ​ദ ചി​ന്ത​ക​ളും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന തീ​വ്ര​വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കി മാ​റ്റു​വാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.
മ​ത​മൈ​ത്രി​യും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​വും ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ പൊ​തു​സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണം. തീ​വ്ര​വാ​ദ​ത്തി​ന്‍റെ വി​ത്തു​ക​ൾ പാ​കി ന​ൻ​മ​നി​റ​ഞ്ഞ ഈ ​സ​മൂ​ഹ​ത്തെ വി​ഷ​മ​യ​മാ​ക്കു​ന്ന പ്ര​വ​ണ​ത​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ഒ​റ്റ​പ്പെ​ടു​ത്താ​ൻ സ​മു​ദാ​യ നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.