പാലോട്: 60-ാമത് പാലോട് കാർഷിക കലാമേളയുടേയും കന്നുകാലിച്ചന്തയുടേയും ഭാഗമായി ജില്ലാതല വോളിബോൾ ടൂർണമെന്റിന് ഇന്നു തുടക്കമാവും.
പാലോട് സിറ്റി സെന്ററിനു പിറകുവശത്തെ മേള ഗ്രൗണ്ടിലാണ് ടൂർണമെന്റ്. എട്ടു പ്രമുഖ ടീമുകൾ ഏറ്റുമുട്ടും. ആറിനാണു ഫൈനൽ മത്സരം. ബിഎംസി എവറോളിംഗ് ട്രോഫിയും 15,000 രൂപയുമാണ് ഒന്നാം സമ്മാനം. ട്രോഫിയും പതിനായിരം രൂപയുമടങ്ങുന്നതാണ് രണ്ടാം സമ്മാനം. കാർഷിക മേളയുടെ വിളംബരമായി ആറിനു വൈകുന്നേ രം മൂന്നിനു കടയ്ക്കൽനിന്നു പാലോട് വരെ മിനി മാരത്തോൺ നടക്കുമെന്നു സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
മാണിക്കമംഗലം ക്ഷേത്രോത്സവം
വെഞ്ഞാറമൂട് : മാണിക്കമംഗലം വലിയവീട്ടിൽ മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവം ആരംഭി ച്ചു. ഏഴുദിവസങ്ങളിലായി നടക്കുന്ന ഉത്സവം എട്ടിനു സമാപിക്കും. ഗണപതി ഹോമം, സമൂഹ പൊങ്കാല, നാഗരൂട്ട് , നാടൻ പാട്ട്, നൃത്തസന്ധ്യ, ദീപാരാധന തുടങ്ങിയവയാണ് പരിപാടികൾ.