ഗാന്ധിനഗര്‍: പാമ്പു കടിയേറ്റ് ഗുരുതരാവസ്ഥയിലായ വനം വകുപ്പ് നട്ടാശേരി ഓഫീസിലെ താത്കാലിക ജീവനക്കാരനെ കോട്ടയം മെഡിക്കല്‍ കോളജിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ പാടിതരണത്തുവീട്ടില് കെ.എ. അബീഷ് (33) ആണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ഓഫീസിനു സമീപത്തെ ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റപ്പോള്‍ നീര്‍ക്കോലിയാണെന്ന് തെറ്റിദ്ധരിച്ചതുമൂലം മറ്റു പ്രാഥമിക ശുശ്രൂഷകള്‍ ഒന്നും എടുത്തിരുന്നില്ല. തിരികെ ഓഫീസിലെത്തിയപ്പോള്‍ ഇയാള്‍ ബോധരഹിതനാകുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
വനം വകുപ്പിന്റെ അംഗീകാരമുള്ള പാമ്പുപിടിത്തക്കാരന്കൂടിയാണ് അബീഷ്. നട്ടാശേരിയില്‍ വനം വകുപ്പിന്റെ ഓഫീസില്‍ താത്കാലിക ജീവനക്കാരനാണ്.