കോട്ടയം: ലഹരിവിരുദ്ധ പ്രചാരണം നടത്തിയതിന്റെ വിരോധത്തില്‍ യുവാവിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഇടത്തിനകം ഹരി ബിജു (20), പെരുമ്പായിക്കാട് നട്ടാശേരി എസ്എച്ച് മൗണ്ട് സ്കൂളിന് സമീപം തൈത്തറയില്‍ ജെസ്ലിന് തങ്കച്ചന് (20)എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞദിവസം പെരുമ്പായിക്കാട് മാമൂട് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെയും ഭാര്യയെയും പിതാവിനെയും മറ്റും ആക്രമിക്കുകയും വീട് തല്ലിത്തകര്‍ക്കുകയുമായിരുന്നു.
യുവാവ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നതിനുള്ള വിരോധം മൂലമാണ് ആക്രമിച്ചത്.
പരാതിയെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ
്രതികളില് ഒരാളായ ഹരി ബിജുവിന് ഗാന്ധിനഗര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അടിപിടി കേസും മറ്റൊരു പ്രതിയായ ജസ്ലിന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ അടിപിടി, മോഷണം തുടങ്ങിയ കേസുകളുമുണ്ട്. എസ്എച്ച്ഒ കെ. ഷിജി, എസ്ഐ പ്രദീപ് ലാല്‍, മാര്ട്ടിന്, അലക്സ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.