കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവക സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗമായ കുടുംബത്തിന് വീടൊരുങ്ങി. നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായ വീടിന്റെ വെഞ്ചരിപ്പ് അടുത്ത ദിവസം നടക്കും.
മരംവെട്ട് തൊഴിലാളിയായിരുന്ന ഇടവകാംഗം കോലഞ്ചേരില്‍ സണ്ണിയുടെ കുടുംബത്തിനാണ് വീട് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് പണിക്കിടെവീണ് സണ്ണിയുടെ നട്ടെല്ലിന് സാരമായി പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ചികിത്സകള്‍ നടത്തിയെങ്കിലും എഴുന്നേല്ക്കാനാവാതെ സണ്ണി കിടപ്പിലാണ്. ഭാര്യയും മകനുമുള്‍പ്പെടുന്ന കുടുംബത്തിന് മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല. സ്വന്തമായി ഇവര്‍ക്ക് 14 സെന്റ് സ്ഥലമുണ്ടായിരുന്നു. കുടുംബത്തിന്റെ നിര്‍ധനാവസ്ഥ മനസിലാക്കി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, സഹവികാരി ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നര മാസം മുമ്പാണ് വീടിന്റെ നിര്‍മാണമാരംഭിച്ചത്. ഇടവകയിലെ വിന്‍സെന്റ് ഡീ പോള്‍ പ്രസിഡന്റ് ജോര്‍ജ് പുളിക്കീല്‍, സെക്രട്ടറി ബാബു അന്നാശേരി എന്നിവരാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
രണ്ട് മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ 780 ചതുരശ്രയടി വിസ്തീര്‍ണമുള്ള വാര്‍ക്ക വീടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
തറയില്‍ ടൈല്‍ പാകിയിട്ടുണ്ട്. വീട്ടിലേക്കു വഴിയില്ലായിരുന്നെങ്കിലും അതിനുള്ള സ്ഥലവും പുളിക്കീല്‍ ജോര്‍ജ് ലഭ്യമാക്കി.