കടുത്തുരുത്തി: കടുത്തുരുത്തിയിലും പരിസര പ്രദേശങ്ങളിലും മണ്ണുമാഫിയായുടെ അക്രമം വ്യാപിക്കുന്നു. അനധികൃത മണ്ണടുപ്പിനെതിരേ പ്രതികരിക്കുന്നവരെ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും വഴങ്ങാത്തവരെ ആക്രമിച്ചും വരുതിയിലാക്കുകയാണ് മണ്ണ് മാഫിയ ചെയ്യുന്നത്.
ഇന്നലെ രാവിലെ ആപ്പാഞ്ചിറയില്‍ മണ്ണെടുക്കാനെത്തിയ ലോറികള്‍ മുന്‍ പഞ്ചായത്തംഗം ബിജുവിന്റെ നേതൃത്യത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ആപ്പാഞ്ചിറ - കൊരക്കാല റോഡ് ടിപ്പറുകള്‍ ഓടി തകര്‍ന്നിരുന്നു. ഇതു മണ്ണിട്ട് ശരിയാക്കണമെന്ന ആവശ്യം മണ്ണുമാഫിയ നിരാകരിച്ചതാണ് ലോറികള്‍ തടയാന്‍ കാരണം. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം കടുത്തുരുത്തി കെഎസ് പുരം അലരിയില്‍ ടിപ്പറുകാരും മണ്ണെടുപ്പുകാരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രാത്രിയില്‍ ടിപ്പര്‍ ലോറി ഡ്രൈവറുടെ വീടാണെന്ന് തെറ്റിധരിച്ചു മറ്റൊരു വീട്ടില്‍ കയറി മണ്ണുമാഫിയായുടെ ആളുകള്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ വീട്ടുകാരും സമീപവാസികളും ബഹളം വച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഞീഴൂരില്‍ പൂവക്കോട് കുന്നിടിച്ചു മണ്ണെടുക്കുന്നതിനെതിരേ പ്രതികരിച്ച ബിജെപി നേതാവിന്റെ വീട്ടില്‍ കയറി കിടയ്ക്കക്കിടയില് ഒരു ലക്ഷം രൂപ വച്ച സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. പൂവക്കോട് വില്ല പണിയാനെന്ന പേരില്‍ തെറ്റിധരിപ്പിച്ചാണ് മണ്ണെടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മുളക്കുളം, ഞീഴൂര്‍, കടുത്തുരുത്തി, കറുപ്പന്തറ, മാഞ്ഞൂര്‍, പെരുവ, കാപ്പുന്തല തുടങ്ങിയ പ്രദേശങ്ങങ്ങളില്‍ വീട് വയ്ക്കാനെന്ന പേരില്‍ നൂറുകണക്കിന് ലോഡ് മണ്ണാണ് അനധികൃതമായി കടത്തുന്നത്.