കൊല്ലം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായുള്ള വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര ഇന്നു മുതൽ അഞ്ച് വരെ നടക്കും. പന്മന ആശ്രമത്തിൽ നിന്ന് അയിരൂർ ചെറുകോൽപ്പുഴയിലേയ്ക്കാണ് യാത്ര.
ഇന്ന് രാവിലെ 7.30 ന് ചട്ടമ്പിസ്വാമിയുടെ മഹാസമാധിയിലെ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കിൽ നിന്നും ആശ്രമ മഠാധിപതി പ്രണവാനന്ദ തീരഥപാദ സ്വാമികൾ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർക്ക് ദീപം പകർന്ന് നൽകും. തുടർന്ന് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഞ്ചിന് രാവിലെ 11 -ന് ചെറുകോൽപ്പുഴയിലെ വിദ്യാധിരാജ നഗറിൽ സമാപിക്കും. അഞ്ചു മുതൽ 12 വരെയാണ് പമ്പാ മണൽപ്പുറത്ത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്നത്.
അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ന് ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാർഗുഡി ജീയാർ സ്വാമികൾ ഉദ്ഘാടനം നിർവഹിക്കും. സ്വാമി പ്രജ്ഞാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി വി.മുരളീധരൻ പുരസ്കാര സമർപ്പണം നടത്തും. രാത്രി ഏഴിന് ആധ്യാത്മിക പ്രഭാഷണം.