കുണ്ടറ: മൺട്രോത്തുരുത്ത് പേഴംതുരുത്ത് ഭദ്രാദേവി ക്ഷേത്രത്തിൽ മകരം തിരുവാതിര ഉത്സവം ഇന്നലെ സമാപിച്ചു. ഗജവീരന്മാർ ഇടച്ചാൽ കായൽ നീന്തിക്കയറി പതിവ് ചടങ്ങുകൾക്ക് മാറ്റുകൂട്ടി. ഇടച്ചാലിന്റെ ഇരുകരകളും ഉത്സവം ലഹരിയിൽ ആറാടി.
ഇന്നലെ രാവിലെ 10ന് നടന്ന ആനയൂട്ടും ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തിയ ആഘോഷമായ കെട്ടുകാഴ്ചയും വൈകുന്നേരം 6.30ന് ആരംഭിച്ച ദീപാരാധനയും ഉത്സവത്തിന്റെ മുഖ്യചടങ്ങുകളായി.
ഇന്നലെ രാവിലെ 10ന് നടന്ന ആനയൂട്ടും ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തിയ ആഘോഷമായ കെട്ടുകാഴ്ചയും വൈകുന്നേരം 6.30ന് ആരംഭിച്ച ദീപാരാധനയും ഉത്സവത്തിന്റെ മുഖ്യചടങ്ങുകളായി.