ചങ്ങനാശേരി: ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ നിലവിലുള്ള സ്ഥിര തസ്തികകളില്‍നിന്ന് ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ലഭിക്കാന്‍ യോഗ്യതയുള്ള സ്ഥിരം അധ്യാപകരുടെ പ്രമോഷന് നിയമനങ്ങള്‍ അംഗീകരിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കെപിഎസ്ടിഎ കോട്ടയം ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
ഭിന്നശേഷി സംവരണത്തിന്റെ പരിധിയില്‍വരാത്ത ഒരു കാര്യത്തെ അതുമായി ചേര്‍ത്ത് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നയം തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ജില്ലയിലെ കാഞ്ഞിരപ്പള്ളി പാലാ കടുത്തുരുത്തി എന്നീ ഡിഇഒ ഓഫീസുകളില്‍ നൂറോളം അധ്യാപകരുടെ നിയമനങ്ങള്‍ ആണ് അധ്യയന വര്‍ഷം സമാപിക്കാറായിട്ടും അംഗീകരിച്ചു നല്‍കാത്തതെന്ന് കെപിഎസ്ടിഎ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. പി.വി. ഷാജിമോന്‍ മനോജ് വി. പോള്‍, എന്നിവര്‍ പ്രസംഗിച്ചു.