തെങ്ങണ: കെട്ടിട ഉടമകള്‍ അന്യായമായി വാടക വര്‍ധിപ്പിക്കുന്നത് വ്യാപാരികളെ ദുരിതത്തിലാക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി തെങ്ങണ യൂണിറ്റ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വ്യാപാരവും വഴിയോര കച്ചവടംമൂലവും ചെറുകിട വ്യാപാരം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കെട്ടിട ഉടമകള്‍ വാടകയും സെക്യൂരിറ്റിയും വര്‍ധിപ്പിച്ചത് ഇരുട്ടടിയാണെന്ന് യോഗം വിലയിരുത്തി.
ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു.
അതിഥിത്തൊഴിലാളികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചശേഷം തെങ്ങണ കവലയില്‍ അടിപിടിയും സംഘര്‍ഷവും സൃഷ്ടിക്കുന്നതായും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.സി. ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഷാജി, മാത്തുക്കുട്ടി തൂമ്പുങ്കല്‍, തെങ്ങണാ ബഷീര്‍, എ.കെ. വാസപ്പന്, പി.എ. ഷെഫീക്, വിജയകുമാര്‍, വി.സി. സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.