ചങ്ങനാശേരി: ബൊക്കാ ജൂണിയേഴ്സ് ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ഫുട്ബോള്‍ ടൂര്‍ണമെന്റ് 11 മുതല്‍ 26വരെ ചങ്ങനാശേരി മുനിസിപ്പല്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടത്തും.
പത്തുവര്‍ഷം പിന്നിടുന്ന ബൊക്കാ ജൂണിയേഴ്സ് ഫുട്ബോള്‍ ക്ലബ് കേരള സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫുട്ബോള്‍ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരം 11ന് രാത്രി എട്ടിന് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി രാജാ അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സന്ധ്യ മനോജ്, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിന്, സംസ്ഥാന സെക്രട്ടറി സൂപ്പര്‍ അഷ്റഫ് ബാവാ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീനാ ജോബി, പി.എ. നസീര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
26ന് നടക്കുന്ന സമാപന യോഗത്തില്‍ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് സമ്മാനദാനം നിര്‍വഹിക്കും. മത്സരത്തിന്റെ നടത്തിപ്പിന് രാജാ അബ്ദുള്‍ ഖാദര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, ടോണി പുളിക്കന്‍, പി.ബി. വിജയന്, സോജന് തോമസ്, കെ.ആര്. സാബുരാജ് എന്നിവര്‍ രക്ഷാധികാരികളായും നിസാര്‍ മുഹമ്മദ് (ചെയര്മാന്), ജാനിഷ് ഇഖ്ബാല്‍ (കണ്‍വീനര്‍) ആയും 51 അംഗ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.