മുണ്ടക്കയം: വഴിയിൽനിന്നു കളഞ്ഞു കിട്ടിയ സ്വർണചെയിൻ തിരിച്ചു നൽകി വിദ്യാർഥികൾ മാതൃകയായി. മുണ്ടക്കയം മുപ്പത്തിനാലാംമൈൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ജോർജി ടി. ബിനോയി, അഭിഷേക് പി. ബിജു, എൽവിൻ ആഷ്ലി, ജോയൽ ജോഷി എന്നിവരാണു വഴിയിൽനിന്നു കളഞ്ഞുകിട്ടിയ സ്വർണ ചെയിൻ തിരിച്ചുനൽകി മാതൃകയായത്.
സ്കൂൾ വിട്ടു മുണ്ടക്കയത്തേക്കു മടങ്ങിവരുംവഴി കല്ലേപാലത്തിൽ വച്ചാണ് സ്വർണ കൈചെയിൻ കുട്ടികൾക്കു ലഭിച്ചത്. മുക്കുപണ്ടമാണെന്നു കരുതി ആദ്യം വലിച്ചെറിയാൻ മുതിർന്നെങ്കിലും പിന്നീട് സ്വർണമാണോയെന്നു മറ്റുള്ളവരോടു ചോദിച്ചു. സ്വർണമാണെന്നു മനസിലായതോടെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി കൈമാറുകയായിരുന്നു.
ഇതേ സ്കൂളിലെതന്നെ യുപി വിഭാഗം അധ്യാപികയുടേതായിരുന്നു നഷ്ടപ്പെട്ട സ്വർണചെയിൻ. വഴിയിൽ ചെയിൻ നഷ്ടപ്പെട്ടെന്നു കാണിച്ച് അധ്യാപിക തലേദിവസം പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ ചെയിനുമായി പോലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇത് അധ്യാപികയുടേതാണെന്നു തിരിച്ചറിയുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിൽ ടീച്ചർക്കു കുട്ടികൾ ചെയിൻ കൈമാറി. നഷ്ടപ്പെട്ട സ്വർണം തിരിച്ചു കിട്ടിയ സന്തോഷത്തിനൊപ്പം കളഞ്ഞുകിട്ടിയ ചെയിൻ അധികാരികളെ ഏൽപ്പിക്കാൻ കുട്ടികൾ കാണിച്ച നല്ല മനസിനെ അധ്യാപിക അഭിനന്ദിച്ചു.