കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് 37- ാമത് ജില്ലാ സമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ബിനോജ് അധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹാരിസ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലിം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജി. ജയശങ്കര്‍ പ്രസാദ് (പ്രസിഡന്റ്), ആര്.എല്‍. ശ്യാംരാജ് (സെക്രട്ടറി), എന്‍. അരുണ്‍കുമാര്‍ (ട്രഷറര്‍), കെ.ആര്. ജയകൃഷ്ണന്, സിജോ ഐസക്, (വൈസ് പ്രസിഡന്റുമാർ), ഒ.എസ്. ശ്രീകുമാര്‍, മാത്തുക്കുട്ടി (ജോയിന്റ് സെക്രട്ടറിമാര്‍), എബിനി കെ. ജോയി (
വനിതാ ഫോറം കണ്‍വീനര്‍), പി.ടി. ജോസഫ് (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
വനിതാ ഫോറം കണ്‍വീനര്‍), പി.ടി. ജോസഫ് (ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.