ഉഴവൂര്‍: ആഘോഷങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന കാലത്തു വേറിട്ട ആഘോഷവുമായി ദന്പതികൾ. മറ്റ് ആഘോഷങ്ങളെല്ലാം ഒഴിവാക്കി പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയറിലേക്ക് ഒന്നേകാല്‍ ലക്ഷം രൂപയുടെ അവശ്യസാധനങ്ങള്‍ സമ്മാനിച്ചാണ് ദമ്പതികള്‍ മാതൃകയായത്.
ഉഴവൂര്‍ കൈപ്പാറേട്ട് കെ.യു. ഏബ്രഹാം-കത്രീന ദമ്പതികളാണ് വിവാഹവാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ചത്. കട്ടിലും കിടക്കളും, വീല്‍ചെയര്‍, നടത്തസഹായ ഉപകരണം, വാക്കിംഗ് സ്റ്റിക്ക്, ഒക്സിജന്‍ കോണ്സന്ട്രേറ്റര് തുടങ്ങിയവയാണ് നല്‍കിയത്.
ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ ഏറ്റുവാങ്ങി.