കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ടപ്പുറത്തുണ്ടായ അപകടത്തിൽ മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്പതിനുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീലാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് അനീഷിന് കാലിനു പരിക്കേറ്റ് ചികിത്സയിലാണ്. അച്ഛൻ: ഹരിലാൽ. അമ്മ: അജിത. സഹോദരി: കീർത്തിലാൽ.