കാഞ്ഞങ്ങാട്: കുഷ്ഠരോഗ നിര്‍മാര്‍ജന ദിനത്തിന്റെ ഭാഗമായി സ്പര്‍ശ് "കുഷ്ഠരോഗ നിര്‍മാര്‍ജന' പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഴ്സിംഗ് സ്കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.ഗീത ഗുരുദാസ് നിര്‍വഹിച്ചു.
ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണമായി ആചരിക്കുന്നത്. "പൊരുതാം കുഷ്ടരോഗത്തിനെതിരെ, ചരിത്രമാക്കാം കുഷ്ഠരോഗത്തെ ' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.
ഇതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ മുഖേനേ സ്കൂളുകള്‍, അങ്കണവാടികള്‍, മറ്റു സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ചുകൊണ്ടുള്ള പൊതുജനങ്ങള്‍ക്കായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും സ്ക്രീനിംഗ് ക്യാമ്പുകളും ഉര്‍ജിതമാക്കും.
ജില്ലാ നഴ്സിംഗ് ഓഫീസര്‍ എം.മേരിക്കുട്ടി, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ.ഷൈബി, നഴ്സിംഗ് ട്യൂട്ടര്‍ ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ സി.മധുസൂദനന് ബോധവത്കരണ ക്ലാസെടുത്തു.