ഇരിട്ടി: ഗ്രേറ്റ് ബോംബെ സർക്കസ് പുന്നാട് കുന്നിൻകീഴിൽ മൈതാനിയിൽ നാളെ വൈകുന്നേരം മുതൽ പ്രദർശനമാരംഭിക്കും. വൈകുന്നേരം ഏഴിന് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സർക്കസ് അധികൃതർ അറിയിച്ചു.
എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും മികച്ച സർക്കസ് കലാകാരടക്കമുള്ള ഗ്രേറ്റ് ബോംബെ സർക്കസ് ആദ്യമായാണ് ഇരിട്ടിയിൽ പ്രദർശനം സംഘടിപ്പിക്കുന്നത്. ഒരു മാസം നീളുന്ന സർക്കസ് മേളയിൽ ഉച്ചയക്ക് ഒന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി ഏഴിനുമാണ് പ്രദർശനം. റഷ്യൻ സർക്കസിലെ നൂതന ഇനങ്ങൾ, ട്രപ്പീസ്, അക്രോബാറ്റിക് പ്രദർശനം, അക്രോബാറ്റിക് നൃത്തം എന്നിവയും അതിസാഹസിക കലാപരിപാടികളും വിദേശയിനം പക്ഷികളുടെ അഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.
റോളർ അക്രോബാറ്റും പിരമിഡും അക്രോബാറ്റിനങ്ങളും ബോംബെ സർക്കസിന്റെ മാത്രം പ്രത്യേകതയാണെന്ന് മാനേജ്മെന്റ് അറിയിച്ചു. നേപ്പാൾ, അസം വനിതാ താരങ്ങളുടെ ‘ഉല്ലാഹൂപ്’ പ്രദർശനവും പ്രത്യേകതയാണ്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ കെ ശ്രീലത, ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ എന്നിവർ മുഖ്യാതിഥികളാവും.
പത്രസമ്മേളനത്തിൽ ശ്രീഹരിനായർ, സി. രാജൻ, സൂരജ്, പ്രകാശ്, സർക്കസ് കലാകാരികളായ സബീന,നന്ദിത എന്നിവരും പങ്കെടുത്തു.