അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് ആരംഭിച്ചു. കണ്ണൂർ സർവകലാശാല മുൻ പ്രോ- വൈസ് ചാൻസലറും തളിപ്പറന്പ് സർ സയ്യിദ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മുൻ മേധാവിയുമായ ഡോ.എ.പി. കുട്ടിക്കൃഷ്ണൻ കോഴ്സ് ലോഞ്ച് ചെയ്തു.
കണ്ണൂർ സർവകലാശാലയ്ക്കു കീഴിൽ ആദ്യമായി ആരംഭിക്കുന്ന ഈ കോഴ്സിന് നിലവിൽ 20 സീറ്റാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ആർ പ്രോഗ്രാമിംഗ്, പൈതൺ പ്രോഗ്രാമിംഗ്, സാസ് പ്രോഗ്രാമിംഗ് എന്നീ കോർ കോഴ്സുകൾ ഉൾപ്പെടുത്തിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
ഡിപ്പാർട്ട്മെന്റ് അഡ്ജുൻക്റ്റ് ഫാക്കൽറ്റി ഡോ. കുട്ടിക്കൃഷ്ണൻ പ്രസ്തുത കോഴ്സിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കോഴ്സ് സിലബസിനെക്കുറിച്ചും സംസാരിച്ചു.
കോളജ് മാനേജർ റവ. ഡോ. ബാസ്റ്റിൻ നെല്ലിശേരി, കോളജ് പ്രിൻസിപ്പൽ റവ. ഡോ. ഫ്രാൻസിസ് കാരക്കാട്ട്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി സി. വർഷ, എംസിഎ വിഭാഗം മേധാവി കെ.വിൻസൺ കുര്യൻ, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അനാമിക ഗൗരി, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസി. പ്രഫസർ ടി.വി. പ്രണവ് എന്നിവർ പ്രസംഗിച്ചു.
എംഎ ഇംഗ്ലീഷ്, എംഎ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, എംകോം ഫിനാൻസ്, എംഎസ്ഡബ്ല്യു, എംഎസ്സി മാത്തമാറ്റിക്സ്, എംഎസ്സി സൈക്കോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പുറമെയാണ് ഡോൺബോസ്കോ കോളജിൽ എംഎസ്സി സാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ അനലിറ്റിക്സ് ആരംഭിച്ചിരിക്കുന്നത്.