ഉറുമീസ് കുത്തോട്ടുങ്കല്‍
പിലിക്കോട്: തണ്ണീര്‍ത്തടങ്ങളുടെ പ്രത്യേകതയും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുംജനങ്ങളിലേക്കെത്തിക്കാന് പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ തണ്ണീര്‍ത്തടത്തില്‍100 നാടന്‍ നെല്ലിനങ്ങളുടെ ജനിതകശേഖരം തയാറാക്കി. കറുത്ത അരിയുള്ള കരിനെല്ല്, കറുത്ത ഞവര, രസഗാദം, രക്തശാലി, തവളക്കണ്ണന്‍, ജപ്പാന് വൈലറ്റ്, മല്ലിക്കുറുവ, വലിച്ചൂരി തുടങ്ങി 100 നെല്ലിനങ്ങളുടെ ജനിതകശേഖരം കര്‍ഷകര്‍ക്ക് മാത്രമല്ല പുതുതലമുറയിലുള്ളവര്‍ക്കും അപൂര്‍വ കാഴ്ചയാണ്.
ഈമാസം 20 മുതല്‍ കേന്ദ്രത്തില്‍ നടക്കുന്ന ഫാം കാര്‍ണിവലിന്റെ ഭാഗമായാണ് അപൂര്‍വമായുള്ള നാടന്‍ നെല്ലിനങ്ങളുടെ ജനിതകശേഖരമൊരുക്കിയത്.
തണ്ണീര്‍ത്തടങ്ങളിലെ പശിമരാശി മണ്ണിന് വെള്ളം പിടിച്ചുവയ്ക്കാനുള്ള കഴിവ് മറ്റു മണ്ണിനേക്കാള്‍ വളരെ കൂടുതലാണ്.
ഈ പശിമരാശി മണ്ണ് ഉണ്ടായിരിക്കുന്നത് കോടാനുകോടി വര്‍ഷങ്ങളുടെ പരിണാമപ്രക്രിയയിലൂടെയുമാണ്.
മഴക്കാലത്ത് പെയ്തിറങ്ങുന്ന മഴവെള്ളം പിടിച്ചുവയ്ക്കലും വേനലില്‍ അടുത്തുള്ള പ്രദേശങ്ങളിലെ എല്ലാ വിളകള്‍ക്കും കിണറുകള്‍ക്കും വെള്ളം പ്രധാനം ചെയ്യലും തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മമാണ്. പല ആവശ്യങ്ങള്‍ക്കായി മണ്ണിട്ടു നികത്തി തണ്ണീര്‍ത്തടങ്ങള്‍ മാറ്റപ്പെടുമ്പോള്‍ സംഭവിക്കുന്നത് മഴക്കാലത്ത് വെള്ളം ഭൂമിയില്‍ പിടിച്ചുവയ്ക്കാന്‍ കഴിയാതെ പ്രളയമായി കടലിലേക്ക് പോകുകയാണ്.
ഇതുമൂലം തൊട്ടുവരുന്ന വേനലില്‍ പിടിച്ചുവച്ച വെള്ളമില്ലാത്തതിനാല്‍ വരള്‍ച്ച അനുഭവിക്കുകയും ചെയ്യുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.