പാലക്കാട് : വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എൻട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.
പെണ്‍കുട്ടികൾ നേരിടുന്ന അതിക്രമങ്ങൾ, പ്രശ്നങ്ങൾ എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങൾ ഉൾകൊള്ളിച്ചായിരുന്നു തീം ഷോ അവതരിപ്പിച്ചത്.
പത്തോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ വനിത ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ്. ശുഭ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ നേവി പ്രതിനിധികളുടെ
ക്യാന്പ് ഇന്ന്
പാലക്കാട്: ദക്ഷിണ നാവിക ആസ്ഥാനമായ കൊച്ചിയിലെ ഐ.എൻ.എസ് വെണ്ടുരുത്തിയിൽ നിന്നും ഇന്ത്യൻ നേവി പ്രതിനിധികൾ ഇന്നു രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പാലക്കാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ക്യാന്പ് നടത്തും.
നേവിയിലെ പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചും പെൻഷൻ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതി പരിഹാരത്തിനുമായി ആവശ്യമായ രേഖകളുമായി ഇന്ത്യൻ നേവി പ്രതിനിധികളെ സമീപിക്കാമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.