കൊഴിഞ്ഞാന്പാറ : 2022-23 വർഷത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളിൽ സാമൂഹ്യ സേവന മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിക്കുന്ന എസ്എസ്എസ്എസ് സ്കീമിലേക്ക് ചിറ്റൂർ സബ് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാലയമാണ് ജിയുപിഎസ് കൊഴിഞ്ഞാന്പാറ. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ നൂതന പദ്ധതിയായ എസ്എസ്എസ്എസ് യൂണിറ്റ് ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ അസിസ്റ്റന്റ കോഡിനേറ്റർ സി. ദീപ നിർവഹിച്ചു.
ചടങ്ങിന് സ്കൂൾ പ്രധാന അധ്യാപിക ഗുണലക്ഷ്മി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി എ.ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സി.ദീപ പദ്ധതി മാർഗരേഖ ഗുണലക്ഷ്മി ടീച്ചർക്ക് കൈമാറി. ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ഉണ്ണികൃഷ്ണൻ കർമ്മ പദ്ധതി പ്രകാശനം ചെയ്തു.
റിസോഴ്സ് പേഴ്സണ്‍ ശുചിത്വമിഷൻ പി.വി. സഹദേവൻ ക്രിയേറ്റീവ് റീസൈക്ലിംഗ് ഓഫ് വേസ്റ്റ് ന്ധന്ധഎന്ന വിഷയത്തിൽ ശില്പശാല നടത്തി. പ്രവർത്തന പദ്ധതി വിശദീകരണം സ്കൂൾ എസ്എസ്എസ്എസ് യൂണിറ്റിന്റെ കോഡിനേറ്ററായ എ.ആർ ബിന്ദു ചടങ്ങിൽ പ്രവർത്തന കലണ്ടർ പ്രസിദ്ധീകരിച്ചു. കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്കിറ്റ് അവതരണം, നാടൻപാട്ട് ആലാപനം, മോട്ടിവേഷൻ ആക്ടിവിറ്റീസ് എന്നിവ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചു. യോഗത്തിൽ ക്രിസ്റ്റിന മേരി നന്ദി പറഞ്ഞു.