നെടുമങ്ങാട് : വേനൽ കടുത്തതോടെ വെള്ളനാട് പഞ്ചായത്തിലെ കന്യാരുപാറ, ചെട്ടിയാംകുന്ന്, ആലംകോട്, കൊറ്റാമല കൊങ്ങണം എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഈ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്ന കൊറ്റാമലയിലെ ടാങ്കിലേക്ക് പമ്പിംഗ് നടക്കാത്തതിനാലാണ് സ്ഥിതി രൂക്ഷമായത്.
അരുവിക്കരയിൽ നിന്നും കളത്തറ പമ്പ് ഹൗസിലേക്കു വരുന്ന പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂ. ജലജീവൻ മിഷൻ പദ്ധതി പ്രകാരം പുതിയ കണക്ഷനുകൾ നൽകിയിട്ടും കുടിവെള്ളം എത്തിക്കുന്നതിന് യാതൊരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിച്ച് കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ കൊങ്ങണം ശ്രീകുമാർ അറിയിച്ചു.