നെടുമങ്ങാട് : അരുവിക്കര പഞ്ചായത്ത് പ്രസിഡന്റായി കോക്കോതമംഗലം വാർഡ് മെമ്പർ ആർ. കലയേയും (സിപിഎം) വൈസ് പ്രസിഡന്റായി ഇറയംകോട് വാർഡ് മെമ്പർ രേണുക രവിയേയും (സിപിഐ) തെരഞ്ഞെടുത്തു. എൽഡിഎഫ് ധാരണയനുസരിച്ച് സിപിഐയിലെ കളത്തറ മധുവും സിപിഎമ്മിലെ സി. മറിയക്കുട്ടിയും രാജിവച്ച ഒഴിവിലാണ് രണ്ടുപേരെയും തെരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ രണ്ടു പേർക്കും 12 വോട്ട് വീതം ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച യുഡിഎഫിലെ രമേശ് ചന്ദ്രനും (മൈലമൂട്) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച ലീനാ റാണിയും (മുണ്ടേല) അഞ്ചു വോട്ടു വീതം നേടി. കളത്തുകാൽ വാർഡംഗം ആരോഗ്യ കാരണങ്ങളാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.