വായ്പൂര്: ചക്കാലക്കുന്ന് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാൾ നാളെ ആരംഭിക്കും. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്. വികാരി ഫാ. ജോർജ് മാത്യാകരി നേതൃത്വം നൽകും.
4.45ന് വിശുദ്ധ കുർബാന, തുടർന്ന് മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം, ഏഴിന് കലാസന്ധ്യ.
നാലിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന, തുടർന്ന് വാഹനങ്ങളുടെ വെഞ്ചരിപ്പ്, വൈകുന്നേരം ആറിന് ആഘോഷമായ റംശ, ലദീഞ്ഞ്, പ്രദക്ഷിണം. 7.30ന് പ്രയാർ കുരിശടിയിൽ ഫാ. ജോർജ് മാന്തുരുത്തിൽ പ്രസംഗിക്കും. പത്തിന് കരിമരുന്ന് കലാപ്രകടനം.
അഞ്ചിന് പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാന, പത്തിന് ആഘോഷമായ റാസ കുർബാനയ്ക്ക് ഫാ. ജേക്കബ് നടുവിലേക്കളം കാർമികത്വം വഹിക്കും. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ പ്രസംഗിക്കും. 12.30ന് പ്രദക്ഷിണം, 1.30ന് കൊടിയിറക്ക്, 2.30ന് ഉത്പന്ന ലേലം, പുഴുക്ക് നേർച്ച, രാത്രി ഏഴിന് ഗാനമേള.