ചങ്ങനാശേരി: അനുവദനീയമായ അളവില്‍ കൂടുതല്‍ അമിതഭാരം കയറ്റുന്നതിന്റെ പേരില്‍ പരിശോധനയും അമിതപിഴയും ഈടാക്കുന്നതിനെതിരേ ടിപ്പറുകളും ടോറസുകളും ആരംഭിച്ച സമരം തുടരുന്നു. നിര്‍മാണ സാമഗ്രഹികള്‍ ലഭിക്കാത്തതോടെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ നിര്‍മാണ ജോലികള്‍ സ്തംഭനത്തിലായി. കെട്ടിടങ്ങള്‍, പാലങ്ങള്‍, കലുങ്കുകള്‍, റോഡുകള്‍ തുടങ്ങിയ നിര്‍മാണ ജോലികളാണ് തടസപ്പെട്ടിരിക്കുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിര്‍മാണ ജോലികള്‍ മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാക്കി ബില്ലു സമര്‍പ്പിക്കണമെന്നിരിക്കെയാണ് നിര്‍മാണമേഖല സ്തംഭനാവസ്ഥയിലേക്കു നീങ്ങുന്നതെന്നാണ് കരാറുകാര്‍ അഭിപ്രായപ്പെടുന്നത്.
ക്വാറികളിലും ക്രഷര്‍ യൂണിറ്റുകളിലും വിജിലന്‍സിന്റേയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടേയും പരിശോധനയും പിഴ ചുമത്തലും നടക്കുന്നതിന്റെ പേരിലാണ് ഇവര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദനീയമായ അളവില്കൂടുതല് പാറ ഖനനവും പൊടിക്കലും നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധയെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. അമിത ലോഡുകയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പും രംഗത്തുണ്ട്.
വിലക്കയറ്റ നിയന്ത്രണത്തിന് നടപടികളില്ലെന്ന് ആക്ഷേപം
നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടെയുണ്ടായ ടിപ്പര്‍, ടോറസ്, ക്രഷര്‍ യൂണിറ്റുകളുടെ സമരം പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ക്രഷര്‍ ഉത്പന്നങ്ങളുടെ വില തോന്നുംപടി വര്‍ധിപ്പിക്കുന്നതിനെതിരേ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. കമ്പിയുടേയും മറ്റും വിലയും കുതിച്ചുയരുകയാണ്.
കരാര്‍ ജോലികളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയാണെന്ന് കരാറുകാരുടെ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നിര്‍മാണ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം സാധാരണക്കാരെയും ബാധിച്ചിരികക്കുകയാണ്. ടാറിന്റെ വിലവര്‍ധനവും കരാറുകാരെ ബാധിച്ചിട്ടുണ്ട്.