കൽപ്പറ്റ: സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന സാക്ഷരത നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ ഫൈനില്ലാതെ രജിസ്ട്രേഷൻ നടത്താം. ഏഴാം തരം വിജയിച്ച 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം.
2019 വരെ എസ്എസ്എൽസി എഴുതി ഉന്നത പഠനത്തിന് അർഹത നേടാൻ കഴിയാത്തവർക്ക് 2023-2024 അക്കാഡമിക വർഷത്തിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1,950 രൂപയാണ് പഠനത്തിനു ചെലവ്. പത്താ തരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്സിന് രജിസ്റ്റർ ചെയ്യാം. ഹയർ സെക്കൻഡറിക്ക് 2,600 രൂപയാണ് ഫീസ്. പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർമാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. പട്ടികവർഗ വിജയികൾക്ക് സംസ്ഥാന സർക്കാർ തുടർപഠന സ്കോളർഷിപ്പും നൽകും. തുടർ പഠനത്തിനും ജോലിക്കും ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാം. വിശദവിവരങ്ങൾക്ക് സാക്ഷരത മിഷൻ ജില്ലാ ഓഫീസ്, തുടർവിദ്യാകേന്ദ്രം പ്രേരക്മാർ എന്നിവരുമായി ബന്ധപ്പെടാം. ഫോണ്‍: 04936 202091.