വെട്ടിമുകൾ: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെയും തിരുനാളിനു നാളെ കൊടിയേറും. തിരുനാളിന് ഒരുക്കമായി നടത്തിവരുന്ന മധ്യസ്ഥ പ്രാർഥനയും ജപമാലയും ഇന്ന് സമാപിക്കും.
നാളെ വൈകുന്നേരം 4.30ന് വികാരി ഫാ.ജോസഫ് കളരിക്കൽ കൊടിയേറ്റും. തുടർന്ന് ഫാ.ജോർജ് മംഗലത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. രാത്രി ഏഴിന് കലാസന്ധ്യ.
നാലിനു രാവിലെ 6.15 ന് സുറിയാനി കുർബാന ഫാ. വർഗീസ് മറ്റത്തിൽ. വൈകുന്നേരം 6.15ന് ഷട്ടർ കവല കുരിശടിയിൽനിന്നും 6.30 ന് മാടപ്പാട് ഭാഗത്തുനിന്നും 7.00ന് ക്ലാമറ്റം കുരിശു പള്ളിയിൽനിന്നും ആരംഭിക്കുന്ന പ്രദക്ഷിണങ്ങൾ രാത്രി എട്ടിനു വെട്ടിമുകൾ പള്ളിയിൽനിന്നും ആരംഭിക്കുന്ന എതിരേൽപ്പ് പ്രദക്ഷിണവുമായി കുരിശടിയിൽ സംഗമിച്ച് 8.30ന് സംയുക്ത പ്രദക്ഷിണമായി പള്ളിയിൽ എത്തി ചേരുകയും ചെയ്യും. തുടർന്ന് രാത്രി ഒന്പതിന് നാദവിസ്മയം.
പ്രധാന തിരുനാൾ ദിനമായ അഞ്ചിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന ഫാ. വർഗീസ് താനമാവുങ്കൽ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന ഫാ. സ്കറിയ സ്രമ്പിക്കൽ. റവ.ഡോ. ഡൊമിനിക് വെച്ചൂർ. തുടർന്ന് പ്രദക്ഷിണം, കൊടിയിറക്ക്.
ആറിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം ഫാ. ജോസ് വരിക്കപ്പള്ളിയിൽ.