കൈപ്പുഴ: കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കർമലമാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു കാട്ടിയാങ്കൽ കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് വിശുദ്ധ കുർബാനയും സെമിത്തേരി സന്ദർശനവും. നാളെ വൈകുന്നേരം 6.30ന് സെന്റ് സെബാസ്റ്റ്യൻസ് കുരിശുപള്ളിയിൽനിന്ന് പ്രദക്ഷിണവും പ്രസുദേന്തി വാഴ്ചയും. ശനിയാഴ്ച രാവിലെ 6.45ന് മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന. വൈകുന്നേരം 6.30ന് സെൻ്റ് ജോസഫ്സ് കുരിശുപള്ളിയിൽനിന്ന് പ്രദക്ഷിണം, വേസ്പര, സന്ദേശം, കപ്ലോൻ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ഫാ.ജയിംസ് പൊങ്ങാനായിലിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസ അർപ്പിക്കും. ഫാ.തോമസ് പുതിയകുന്നേൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം നടക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 9.30ന് ഫാ.ജയിംസ് പൊങ്ങാനായിലിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസ അർപ്പിക്കും. ഫാ.തോമസ് പുതിയകുന്നേൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം നടക്കും.