എടക്കാട്: സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ ബൈക്ക് റോഡിൽനിന്നു മറിഞ്ഞ് വിദ്യാർഥി മരിച്ചു. മുഴപ്പിലങ്ങാട് എച്ച്ഇഎംഎസ് റോഡിലെ മലയനാണ്ടി വസന്തകുമാറിന്റെ മകൻ റോയൽ ദാസ്(18) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെ മുഴപ്പിലങ്ങാട് മഠം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം. നിന്ത്രണം വിട്ട ബൈക്ക് റോഡിൽനിന്ന് തെന്നിമറിയുകയായിരുന്നു. തോട്ടട ഐടിഐ വിദ്യാർഥിയാണ്.