തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് സംഘം നയനയുടെ അയൽവാസികളുടെ മൊഴി രേഖപ്പെടുത്തി. നയന മരണപെട്ട ദിവസം വീട്ടിലെത്തിയവരുടെ വിവരവും നയനയുടെ വീട്ടിൽ നിത്യ സന്ദർശനം നടത്തിയവരുടെ വിവരങ്ങളും അയൽവാസികളിൽ നിന്നും ശേഖരിച്ചു. നയനയുടെ സുഹൃത്തുക്കളുടെ മൊഴി കഴിഞ്ഞ ദിവസം ശേഖരിച്ചു. ബന്ധുക്കളുടെ മൊഴി നേരത്തേ രേഖപെടുത്തിയിരുന്നു.നയന മരണപെട്ട ദിവസം വീട്ടിലെ മുൻവശത്തെ വാതിൽ തുറന്നത് ആരാണെന്നും ആ സമയത്ത് അവിടെ ആരൊക്കെ ഉണ്ടായിരുന്നു എന്നതിനെ കുറിച്ചും കഴിഞ്ഞ ദിവസം അനേഷണ സംഘം മൊഴി എടുത്തിരുന്നു.
പ്രതിഷ്ഠാവാർഷികവും ശിവരാത്രി ഉത്സവവും
ചേരപ്പള്ളി: മരങ്ങാട് കത്തിക്കാംപാറ മഹാദേവ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷികവും ശിവരാത്രി ഉത്സവവും 16 മുതൽ 18 വരെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മഹേഷും സെക്രട്ടറി മുരളിയും അറിയിച്ചു. 16ന് വൈകുന്നേരം അഞ്ചിനു പ്രസാദശുദ്ധി, ക്രിയകൾ, ജലാധിവാസം. 17ന് രാവിലെ ആറിനു ഗണപതിഹോമം, ബിംബശുദ്ധി ക്രിയകൾ, ജലോധാരം. വൈകുന്നേരം ആറിനു കലശപൂജ, ശയ്യാപൂജ, അധിവാസം. 18ന് രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് കലശാഭിഷേകം, ഒന്പതിന് നാഗർക്ക് നൂറുംപാലും, തുടർന്ന് മഹാദേവന്റെ വാഹനപ്രതിഷ്ഠ 9.30ന് പൊങ്കാല 11.30ന് നിവേദ്യം 12ന് സമൂഹസദ്യ വൈകുന്നേരം 6.30ന് ദീപാരാധന .