തലയാഴം :കേരള കോൺഗ്രസ് എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.എ അപ്പച്ചന്റെ ചരമ വാർഷികം തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേത്വത്വത്തിൽ ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് ജോസ്കാട്ടി പറമ്പിലിന്റെ ആധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബിജുപറപ്പള്ളി ഉദ്ഘാടനം ചെയ്തു. എൻ.സോമൻ, ഷാജി ചില്ലയ്ക്കൻ, പ്രദീപ് കുമാർ ആയില്യം, സണ്ണി മലയിൽ, മൈക്കിൾ കുമരകത്ത്,ജോമോൻ കൈതകാട്ട്, രാജേന്ദ്രൻ നാലുപറ തുടങ്ങിയവർ പ്രസംഗിച്ചു.
തലയോലപ്പറമ്പ് : കേരളം കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന കെ.എ അപ്പച്ചന്റെ ആറാമത് ചരമ വാർഷിക ദിനാചരണവും തലയോലപറമ്പ് മണ്ഡലം കൺവൻഷനും നടന്നു. തലയോലപറമ്പ് പള്ളിക്കവലയിലെ കെ.എ അപ്പച്ചന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം സെന്റ് ജോർജ് പള്ളിയിലെ സെമിത്തേരിയിലെ കല്ലറയിൽ പ്രാർഥന നടത്തി. തുടർന്ന് മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്റെ അധ്യക്ഷതയിൽ അനുസ്മരണ യോഗവും മണ്ഡലം കൺവൻഷനും പാർട്ടി ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കാര്യസമിതി അംഗം കുര്യാസ് കുമ്പളക്കുഴി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോയി ചെറുപുഷ്പം, എബ്രഹാം പഴയകടവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. കുര്യൻ പ്ലക്കോട്ടയിൽ, സി.ജെ ജോൺ പാലയ്ക്കക്കാല തുടങ്ങിയവർ സംബന്ധിച്ചു.