കൊല്ലം: ഓൾ കേരളാ ആപ്കോസ് എംപ്ലോയിസ് യൂണിയന്റെ (ഐഎൻടിയുസി)ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും. യൂണിയൻ ജനറൽ സെക്രട്ടറി കെ.ഗോപകുമാർ അധ്യക്ഷത വഹിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹരിത ബാബു മുഖ്യ സന്ദേശവും ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ സെക്രട്ടറി ബിനു ജോൺ, ജോയിന്റ് സെക്രട്ടറി സജു മീനാട് എന്നിവർ പ്രസംഗിക്കും.
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശ്, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. ക്ഷീരസംഘം ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലെ കാല താമസം ഒഴിവാക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. ജില്ലയിലെ 226 സൊസൈറ്റികളിൽ നിന്നായി അഞ്ഞൂറോളം പേർ പങ്കെടുക്കുമെന്ന് സംസ്ഥാന ജന. സെക്രട്ടറി കെ ഗോപകുമാർ, വൈസ് പ്രസിഡന്റ് പ്രകാശ് മൈനാഗപ്പള്ളി, സെക്രട്ടറി എസ് ലതിക, ജില്ല സെക്രട്ടറി ബിനു ജോൺ, സജു മീനാട് എന്നിവർ അറിയിച്ചു.