കൊല്ലം : ഈ വർഷത്തെ തോപ്പിൽ രവി സാഹിത്യപുരസ്കാരം സോമൻ കടലൂരിന്റെ ' പുള്ളിയൻ' എന്ന നോവലിന് ലഭിച്ചു. 15,000രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. വി.ജെ ജയിംസ്, ഡോ. എം. ടി. സുലേഖ, ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവരാണ് പുസ്തകം പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
എട്ടിന് കൊല്ലത്തു നടക്കുന്ന തോപ്പിൽ രവി അനുസ്മരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവാർഡ് സമ്മാനിക്കുമെന്ന് തോപ്പിൽ രവി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുധീശൻ അറിയിച്ചു. ഫോക്ലോറിനെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ച സോമൻ കടലൂരിന്റെ ആദ്യനോവലാണ് പുള്ളിയൻ.
മദ്യനിരോധനം
ഏര്‍പ്പെടുത്തി
കൊല്ലം: ശക്തികുളങ്ങര ശ്രീധര്‍മ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എട്ട്, ഒമ്പത് തീയതികളില്‍ ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷാ നിയമലംഘനം, ശബ്ദ മലിനീകരണം എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനപാലനത്തിനാവശ്യമായ പോലീസ് സംവിധാനം ഏര്‍പ്പെടുത്തും.
ഇതോടൊപ്പം ഫെബ്രുവരി ഒമ്പതിന് ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാവിധ മദ്യവില്പനശാലകളും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടണമെന്നും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.