കൊല്ലം: പ്രസിദ്ധ മരിയൻ സങ്കേതവും അഷ്ടമുടി കായലോര ഗ്രാമവുമായ ലൂർദ്പുരം ലൂർദ് മാതാ ദേവാലയത്തിലേക്കുള്ള മരിയൻ തീർഥാടനം ആരംഭിച്ചു. 12 ന് വൈകുന്നേരം അവസാനിക്കും.
ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റി. തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പാൾ ഫാ. സിൽവി ആന്റണി പ്രാരംഭ ബലി അർപ്പിച്ചു. ഫാ. ക്രിസ്റ്റഫർ ഹെൻട്രി വചന സന്ദേശം നൽകി.
കേരള ലാറ്റിൻ കാത്തലിക് വനിത സംഘടനയുടെയും കത്തോലിക്ക വനിത - ആവേ മരിയ കൂട്ടായ്മയുടെയും സംഗമം ഫാ.ജോളി എബ്രഹാം ഉദ്ഘാടനം ചെയ്യും. ജെയിൽ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ആവേമരിയ പ്രാർഥനാ കൂട്ടായ്മ ആനിമേറ്റർ സിസ്റ്റർ ഷീബ പ്രാർഥനാ ദൂത് നൽകി.
തീർഥാടന സായാഹ്ന പൂജയ്ക്കു ഫാ.മാത്യു പാറപ്ലാക്കൽ നേതൃത്വം നൽകി. തീർഥാടന ദിനങ്ങളിൽ നിത്യവും രാവിലെ ഏഴ്, ഉച്ചയ്ക്ക് 12, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളിൽ ദിവ്യബലി.
തീർഥാടന ദിവസങ്ങളിൽ രാവിലെ 11 മുതൽ രൂപതയിലെ വിവിധ സംഘടകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമങ്ങൾ ഉണ്ടായിരിക്കും. രൂപതാ ഡയറക്ടർമാർ നേതൃത്വം നൽകും.
ഇന്ന് വൈകുന്നേരം ആറിന് ആരംഭിക്കുന്ന മതസൗഹാർദ സമ്മേളനം സംസ്ഥാന സാക്ഷരതാ മിഷൻ മുൻഡയറക്ടർ പ്രഫ. കോന്നി ഗോപകുമാർ ഉദ്ഘാടനം ചെയ്യും. തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് യേശുദാസൻ ആന്റണി അധ്യക്ഷത വഹിക്കും. സ്വാമി വേദാമൃതാനന്ദപുരി, പി.എം.എ സലാം മുസ്ലിയാർ, മോണ്‍. ഫെർഡിനാൻഡ് കായാവിൽ, വി.ടി. കുരീപ്പുഴ, മനോജ് ജോസഫ് എന്നിവർ മത സന്ദേശം നൽകും.
മൂന്നു മുതൽ ഏഴ് വരെ കൊച്ചിയിൽ നിന്നുള്ള പാഷണിസ്റ്റ് ( പീഢാനുഭവ)സന്യാസസഭാ വൈദികർ നയിക്കുന്ന ജീവിത നവീകരണ ധ്യാനം വൈകുന്നേരം ആറു മുതൽ രാത്രി ഒന്‍പത് വരെ ആയിരിക്കും.
എട്ടിന് വൈകുന്നേരം ആറിന് കായൽ വെഞ്ചരിപ്പിന് ഫാ. ജോർജ് സെബാസ്റ്റ്യൻ നേതൃത്വം നൽകും. ഫാ. അമൽ രാജ് പ്രസംഗിക്കും. ഫ്രാൻസിലെ ലൂർദിൽ നിന്നെത്തിയ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്ന തിരുനട തുറക്കൽ ഒന്‍പതിന് വൈകുന്നേരം അഞ്ചിന് ഫാ. ജോണ്‍ ബ്രിട്ടോയുടെ കാർമ്മികത്വത്തിൽ നടക്കും. ഫാ. ടെറി തങ്കച്ചൻ മരിയൻ ദൂത് നൽകും.
10 ന് വൈകുന്നേരം ആറിന് വേസ്പര ഫാ. മനോജ് ആന്റണി നയിക്കും. ഫാ. മിൽട്ടണ്‍ ജോർജ് പ്രഭാഷണം നടത്തും. തുടർന്ന് മരിയൻ പ്രദക്ഷിണം. 11 ന് രാവിലെ ഒന്‍പതിന് തിരുനാൾ സമൂഹബലിയ്ക്ക് ഫാ. ജോസ് പുത്തൻവീട് മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജിജോ ജോസ് തിരുനാൾ സന്ദേശം നൽകും.
തീർഥാടന സമാപന ദിവ്യബലി 12 ന് വൈകുന്നേരം അഞ്ചിന് കൊല്ലം രൂപതാ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അർപ്പിക്കും. തുടർന്ന് തിരുസ്വരൂപ പുനഃപ്രതിഷ്ഠിയ്ക്കു ശേഷം കൊടിയിറക്കും.