മിഷൻ ഡയറക്ടർ റവ. ഫാ. ജോണ്‍ പുളിന്താനത്ത് അഭിവന്ദ്യ പിതാക്കൻമാരെയും വൈദികരേയും വിശ്വാസികളേയും സ്വാഗതം ചെയ്തതോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ സാൽഫോർഡ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോണ്‍ അർനോൾഡ് പിതാവ് വചന സന്ദേശം നൽകി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോണ്‍. ജിനോ അരീക്കാട്ട് മിഷൻ സ്ഥാപന ഡിക്രി വായിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജിനോ അരീക്കാട്ട്, മോണ്‍. മൈക്കിൾ കുക്ക്, മോണ്‍. സജി മലയിൽ പുത്തൻപുരയിൽ, മാഞ്ചസ്റ്റർ റീജണ്‍ കോഡിനേറ്റർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, റവ. ഫാ. ജോ മൂലച്ചേരി, റവ. ഫാ. ഫ്രാൻസിസ് , റവ. ഫാ. മാർട്ടിൻ കോളിൻസ്, റവ.ഫാ. മാർക്ക്, റവ. ഫാ. ജോണ്‍ പുളിന്താനത്ത് എന്നിവർ സഹകാർമ്മികരായിരുന്നു.
വി. കുർബാനയ്ക്കുശേഷം സ്വർണക്കുരിശ്, വെള്ളിക്കുരിശ്, മുത്തുക്കുടകൾ, കൊടികൾ എന്നിവയുടെ അകന്പടിയോടെ വിശുദ്ധരുടെ രൂപവുമേന്തി സാൽഫോർഡ് മിഷനിലെ നൂറ് കണക്കിന് കുടുംബങ്ങൾ അണിനിരന്ന പ്രദക്ഷിണം കത്തോലിക്കാ വിശ്വാസ പ്രഖ്യാപനത്തിന്റെ നേർക്കാഴ്ചയായിരുന്നു.
ദേവാലയവും പരിസരവും തോരണങ്ങളാൽ മനോഹരമായി അലങ്കരിച്ചിരുന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ചശേഷം ലദീഞ്ഞ് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെയാണ് തിരുക്കർമ്മങ്ങൾ അവസാനിച്ചു. തുടർന്ന് കരിമരുന്ന് പ്രയോഗം ഉണ്ടായിരുന്നു. നേർച്ചഭക്ഷണവും കഴിച്ചാണ് എല്ലാവരും സന്തോഷത്തോടെ അവരവരുടെ ഭവനത്തിലേക്ക് യാത്രയായി.
മിഷൻ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കുവാൻ ട്രസ്റ്റിമാരായ ജാക്സണ് തോമസ്, വിൻസ് തോമസ്, ഡോ.സിബി വേകത്താനം, സ്റ്റാനി ഇമ്മാനുവേൽ എന്നിവരുടെയും തിരുനാൾ കമ്മിറ്റി ജനറൽ കണ്‍വീനർ ജെയിംസ് ജോണിന്‍േറയും നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് പരിപാടിയുടെ വൻ വിജയത്തിന് പിന്നിൽ. മിഷൻ ഉദ്ഘാടനവും തിരുന്നാളും വിജയമാക്കുവാൻ അഹോരാത്രം ബുദ്ധിമുട്ടിയ എല്ലാവർക്കും മിഷൻ ഡയറക്ടർ റവ.ഫാ. ജോണ്‍ പുളിന്താനത്ത് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ഡോ. സിബി വേകത്താനം