തീക്കോയി: പാലാ രൂപതയിലെ മികച്ച സൺഡേ സ്കൂളിനുള്ള ബെസ്റ്റ് സൺഡേ സ്കൂൾ പുരസ്കാരത്തിന് തീക്കോയി സെന്റ് മേരീസ് അർഹരായി. വിശ്വാസപരിശീലന സംഗമത്തിൽ രൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും കുട്ടികൾ അധ്യാപകരോടൊപ്പം സമ്മാനങ്ങൾ ഏറ്റുവാങ്ങി.
പാലാ രൂപത വിശ്വാസപരിശീലന കേന്ദ്രവും ചെറുപുഷ്പ മിഷൻ ലീഗും സംയുക്തമായി സംഘടിപ്പിച്ച കലോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും മാർഗംകളിയിലും സൺഡേ സ്കൂൾ ആന്തത്തിലും ഒന്നാംസ്ഥാനവും തീക്കോയി കരസ്ഥമാക്കിയിരുന്നു.
മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രേക്ഷിതറാലിയിലും തീക്കോയി ചാമ്പ്യന്മാരായിരുന്നു. ഇടവക വികാരി റവ. ഡോ. തോമസ് മേനാച്ചേരി, ഹെഡ്മാസ്റ്റർ ജോജോ ജോസഫ് പുന്നപ്ലാക്കൽ കൈക്കാരൻമാരായ സെബാസ്റ്റ്യൻ പേണ്ടാനത്ത്, ജോർജ് തയ്യിൽ, സോണി ഞള്ളംപുഴ, ടോമി പുല്ലാട്ട് തുടങ്ങിയവർ അഭിനന്ദിച്ചു.