പൂഞ്ഞാർ: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വൈദ്യുതി വിതരണ രംഗത്ത് വൻ മുന്നേറ്റം സാധ്യമാകുന്ന വിധത്തിൽ 100 കോടി രൂപയുടെ നവീകരണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വൈദ്യുതി മേഖലയിലെ സംയുക്ത നവീകരണ പദ്ധതിയായ ആർ ഡി എസ് എസ്( റീവാമ്പഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം ) പ്രോജക്ട് പ്രകാരമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിലായി 15 സ്ഥലങ്ങളിൽ പുതുതായി ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കും.
കൂടാതെ കാലപ്പഴക്കം മൂലം പ്രവർത്തനക്ഷമത കുറഞ്ഞ അഞ്ചു ട്രാൻസ്ഫോമറുകൾ മാറ്റി പുതിയവ സ്ഥാപിക്കും. പുതുതായി 58 കിലോമീറ്റർ 11 കെ വി ലൈൻ വലിക്കും. ഇതിൽ 40 കിലോമീറ്റർ കവേർഡ് കണ്ടക്ടർ സംരക്ഷണത്തോട് കൂടിയ ലൈനാണ് വലിക്കുക. അഞ്ചു കിലോമീറ്റർ ദൂരത്തിൽ പുതുതായി എബിസി എൽടി ലൈനും വലിക്കും. പല പദ്ധതികളും നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇതിനോടകം ടെൻഡർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാർക്കുള്ള സാങ്കേതിക പരിശീലനം, ഉപഭോക്താക്കൾ്ക് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൽ, ആദിവാസി കോളനികളുടെ വൈദ്യുതീകരണം തുടങ്ങിയവയും പദ്ധതിയിലൂടെ നടപ്പിലാക്കും.